puter/doc/i18n/README.ml.md
2024-11-26 13:39:42 -08:00

7.9 KiB

Puter.com, The Personal Cloud Computer: All your files, apps, and games in one place accessible from anywhere at any time.

ഇന്റർനെറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം!
സൗജന്യവും, ഓപ്പൺ സോഴ്സും സ്വയം ഹോസ്റ്റ് ചെയ്യാൻ പറ്റുന്നതും

GitHub repo size GitHub Release GitHub License

« ലൈവ് ഡെമോ »

Puter.com · SDK · Discord · Reddit · X (Twitter)

screenshot


പ്യൂട്ടർ (Puter)

ഫീച്ചറുകളാൽ സമ്പുഷ്ടവും അസാധാരണമാംവിധം വേഗതയേറിയതും,വളരെ വിപുലീകരിക്കാവുന്നതുമായ ഒരു നൂതന, ഓപ്പൺ സോഴ്‌സ് ഇന്റർനെറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്യൂട്ടർ. പ്യൂട്ടർ ഇനിപ്പറയുന്ന രീതിയിൽ ഉപയോഗിക്കാം:

  • നിങ്ങളുടെ എല്ലാ ഫയലുകളും ആപ്പുകളും ഗെയിമുകളും ഒരു സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കുന്നതിനുള്ള, സ്വകാര്യതയ്ക്ക് മുൻഗണന കൊടുക്കുന്ന ആദ്യത്തെ വ്യക്തിഗത ക്ലൗഡ്, എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ആക്‌സസ് ചെയ്യാൻ കഴിയും.
  • വെബ്‌സൈറ്റുകൾ, വെബ് ആപ്പുകൾ, ഗെയിമുകൾ എന്നിവ നിർമ്മിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം.
  • പുതിയ ഇന്റർഫേസും, ശക്തമായ ഫീച്ചറുകളും അടങ്ങിയ, ഡ്രോപ്പ്‌ബോക്‌സ്, ഗൂഗിൾ ഡ്രൈവ്, വൺഡ്രൈവ് മുതലായവയ്‌ക്കുള്ള ബദൽ.
  • സെർവറുകൾക്കും വർക്ക്സ്റ്റേഷനുകൾക്കും, ഒരു വിദൂര ഡെസ്ക്ടോപ്പ് പരിസ്ഥിതി.
  • വെബ് ഡെവലപ്മെന്റ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റങ്ങൾ എന്നിവയെ കുറിച്ചും, അതിലേറെ കാര്യങ്ങളെ കുറിച്ചും അറിയാനുള്ള സൗഹൃദപരവും ഓപ്പൺ സോഴ്സുമായ പ്രോജക്റ്റും കമ്മ്യൂണിറ്റിയും!

തുടങ്ങാനായി

💻 ലോക്കൽ ഡെവലപ്മെന്റ്

git clone https://github.com/HeyPuter/puter
cd puter
npm install
npm start

ഇത് http://puter.localhost:4100 (അല്ലെങ്കിൽ അടുത്ത ലഭ്യമായ പോർട്ടിൽ) എന്നതിൽ Puter സമാരംഭിക്കും


🐳 Docker

mkdir puter && cd puter && mkdir -p puter/config puter/data && sudo chown -R 1000:1000 puter && docker run --rm -p 4100:4100 -v `pwd`/puter/config:/etc/puter -v `pwd`/puter/data:/var/puter  ghcr.io/heyputer/puter

🐙 Docker Compose

Linux/macOS

mkdir -p puter/config puter/data
sudo chown -R 1000:1000 puter
wget https://raw.githubusercontent.com/HeyPuter/puter/main/docker-compose.yml
docker compose up

Windows

mkdir -p puter
cd puter
New-Item -Path "puter\config" -ItemType Directory -Force
New-Item -Path "puter\data" -ItemType Directory -Force
Invoke-WebRequest -Uri "https://raw.githubusercontent.com/HeyPuter/puter/main/docker-compose.yml" -OutFile "docker-compose.yml"
docker compose up

☁️ Puter.com

പ്യൂട്ടർ puter.com എന്നതിൽ ഹോസ്റ്റ് ചെയ്‌ത സേവനമായി ലഭ്യമാണ്.


സിസ്റ്റത്തിന്റെ ആവശ്യകതകൾ

  • ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ: ലിനക്സ്, മാക്ക് ഒഎസ്, വിൻഡോസ്
  • RAM: 2GB കുറഞ്ഞത് (4GB ശുപാർശ ചെയ്യുന്നു)
  • ഡിസ്ക് സ്പേസ്: 1GB ഒഴിഞ്ഞ ഇടം
  • Node.js: Version 16+ (Version 22+ ശുപാർശ ചെയ്യുന്നു)
  • npm: ഏറ്റവും പുതിയ സ്ഥിരതയുള്ള പതിപ്പ്

പിന്തുണ

ഈ ചാനലുകളിലൂടെ പരിപാലിക്കുന്നവരുമായും കമ്മ്യൂണിറ്റിയുമായും ബന്ധപ്പെടുക:

നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏത് ചോദ്യങ്ങളിലും നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് എപ്പോഴും സന്തോഷമുണ്ട്. ചോദിക്കാൻ മടിക്കേണ്ട!


ലൈസൻസ്

ഈ ശേഖരം, അതിന്റെ എല്ലാ ഉള്ളടക്കങ്ങളും, ഉപപദ്ധതികളും, മൊഡ്യൂളുകളും, ഘടകങ്ങളും ഉൾപ്പെടെ, AGPL-3.0 എന്നതിന് കീഴിൽ ലൈസൻസുള്ളതാണ്. ഈ ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂന്നാം കക്ഷി ലൈബ്രറികൾ അവരുടെ സ്വന്തം ലൈസൻസുകൾക്ക് വിധേയമായിരിക്കാം.